കവിത

സാധ്യതകള്‍

എ. ജയകൃഷ്ണന്‍

 

മാനാഞ്ചിറചുറ്റി

നടന്നുപോകുമ്പോള്‍
പാര്‍ക്കില്‍
രണ്ടാണ്‍കുട്ടികള്‍
ഉമ്മവക്കുന്നത്
ആദ്യമായി കണ്ടു.

സ്ഥലകാല വിഭ്രമത്തില്‍
അതി വിദഗ്ദമായി
പണിതിരുന്ന
ഒരു വലിയ കെട്ടിടം
നിലം കുത്തിയിരുന്നു.

മിഠായിത്തെരുവില്‍ നിന്ന്
ക്കേട്ട പാട്ടില്‍ നിന്ന്
ചിറകടിച്ചു പറന്നു ആനന്ദം.

റെയില്‍വെ സ്റ്റേഷനിലേക്ക്
നടക്കുകയായിരുന്നു
എന്റെ ശിരസ്സിലെക്ക് മാത്രം
ഒരു തണുത്ത തുള്ളിവീണു
ഞാനാകെ നനഞ്ഞു.

ട്രെയിന്‍ പോയിട്ടുണ്ടാകുമെന്നുറപ്പായിരുന്നു

സാധ്യതകളുടെ ഒരു പുതിയ ലോകം
നിവര്‍ന്നു കിടന്നു
ഞാനതിലൂടെ നടന്നു.

 

 

 

Related Articles