സാക്ഷി മാലികിന്‌ ഡല്‍ഹിയില്‍ ഉജ്ജ്വല വരവേല്‍പ്പ്‌

sakshi_583645ദില്ലി: റിയോ ഒളിമ്പിക്‌സ്‌ ഗുസ്‌തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലികിന്‌ ദില്ലിയില്‍ ഉജ്ജ്വല വരവേല്‍പ്പ്‌. പുലര്‍ച്ചെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സാക്ഷിയെ ഹരിയാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഞ്ചു മന്ത്രിമാര്‍ സ്വീകരിച്ചു. ഹരിയാന കായിക മന്ത്രി അനില്‍ വിജ് സാക്ഷിയെ അനുഗമിച്ചിരുന്നു.
രാജ്യത്തിനായി ഒളിമ്പിക്സ് മെഡല്‍ നേടുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും അടുത്ത ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടുകയാണ് ലക്ഷ്യമെന്നും സാക്ഷി പറഞ്ഞു.
സാക്ഷിക്കായി വന്‍ സ്വീകരണ പരിപാടികളാണ് ജന്മനാടായ റോത്തക്കിലെ മൊഖ്രയില്‍ ഒരുക്കിയിരിക്കുന്നത്. ഹരിയാന–ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് ജന്മനാട്ടിലേക്ക് സ്വീകരിച്ചാനയിക്കും. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും പങ്കെടുക്കും. സര്‍ക്കാറിന്റെ സമ്മാനമായ 2.5 കോടി രൂപയും കൈമാറും.