സാക്ഷരതാ പ്രഖ്യാപന വാര്‍ഷികാഘോഷവും ചേലക്കോടന്‍ ആയിശുമ്മ അനുസ്‌മരണവും

Story dated:Tuesday April 19th, 2016,10 55:am
sameeksha

PGDI SAHKRATHA MISSION. 02പരപ്പനങ്ങാടി: ജില്ലാ സാക്ഷരതാമിഷന്റെ കീഴില്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ചാത്രത്തില്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ സംഘടിപ്പിച്ച ചേലക്കോടന്‍ ആയിശുമ്മ അനുസ്‌മരണവും സാക്ഷരതാ പ്രഖ്യാപന 25 ാം വാര്‍ഷികാഘോഷവും സംസ്ഥാന സാക്ഷരതാ മിഷന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കോര്‍ഡിനേറ്റര്‍ സി. അബ്ദുല്‍റശീദ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ എക്‌സി. മെമ്പര്‍ വി. എം അബൂബക്കര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. അസി. കോര്‍ഡിനേറ്റര്‍മാരായ എം.മുഹമ്മദ്‌ ബഷീര്‍, കെ.പി വഹീദ, സമിതി മെമ്പര്‍ സി കുഞ്ഞിമുഹമ്മദ്‌, ബ്ലോക്ക്‌ പ്രേരക്‌ ടി. ശ്രീധരന്‍, കൊടക്കാട്‌ അബ്ദുല്‍ റസാഖ്‌, നഗരസഭാ സാക്ഷരതാ കണ്‍വീനര്‍ എ. സുബ്രമഹ്‌ണ്യന്‍, എ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.