സഹോദരന്റെ മരണം: സക്കരിയക്ക് പരോള്‍

Story dated:Thursday April 20th, 2017,08 31:am
sameeksha

ബംഗലൂരു:  ബംഗലൂരു സ്‌ഫോടനക്കേസില്‍ അബ്ദുല്‍ നാസര്‍ മദനിക്കൊപ്പം ബംഗലൂരു പരപ്പന ജയിലില്‍ വിചാരണതടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരയക്ക് മൂന്ന് ദിവസത്തെ പരോള്‍ അനുവദിച്ചു. ഇന്നലെ ദുബൈയില്‍ വെച്ച മരണപ്പെട്ട സഹോദരന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഐഎന്‍എ പ്രത്യേക കോടതിയാണ് സക്കരിയക്ക് പരോള്‍ അനുവദിച്ചത്. കര്‍ശന നിബന്ധനകളോടയാണ് പരോള്‍ അനുവദിച്ചത്. ബുധനാഴ്ച രാത്രി സക്കരിയയുമായി പോലീസ് സംഘം പരപ്പനങ്ങാടിക്ക ് പുറപ്പെട്ടു.
ബുധനാഴച രാവിലെയാണ് ദുബൈയില്‍ വെച്ച് സക്കരിയയുടെ സഹോദരന്‍ മുഹമ്മദ് ഷെരീഫ് ഹൃദയാഘാതത്തെ തുടര്‍ന്ന മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം ഈ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് സക്കരിയക്ക് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചത്.