സഹോദരങ്ങള്‍ ഒരേ ദിവസം നിര്യാതരായി

തേഞ്ഞിപ്പലം: ചേലേമ്പ്ര സ്വദേശികളായ സഹോദരങ്ങള്‍ ഒരേ ദിവസം നിര്യാരായി. ചേലേമ്പ്ര പൂളപ്പൊയില്‍ പാണാല്‍ ചേനാട്ടില്‍ വീട്ടില്‍ ഷണ്‍മുഖന്‍ ( 68), കുട്ട്യാപ്പു (75) എന്നിവരാണ് ഒരേ ദിവസം മരിച്ചത്. ഷണ്‍മുഖന്‍ സഹോദരന്റെ വീട്ടിലെ കോണിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. കുട്ട്യാപ്പു വൃക്ക സംബന്ധമായ തകരാറും ശ്വാസ തടസ്സവും കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷണ്‍മുഖന്റെ മകന്‍ രജ്ഞിത്ത് അച്ഛന്റെ ചികിത്സക്കായി വിദേശത്തു നിന്ന് വന്ന് ഇന്നലെയാണ് തിരിച്ചുപോയത്. ഖത്തര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയ സമയത്താണ് മരണവിവരമറിഞ്ഞത്. തുടര്‍ന്ന് നാട്ടിലേക്ക് തന്നെ തിരിച്ചുപോന്നു. ശാരദയാണ് കുട്ട്യാപ്പുവിന്റെ ഭാര്യ. മക്കള്‍: സുരേഷ്ബാബു ( സൗദി), രവീന്ദ്രനാഥന്‍, കൃഷ്ണദാസന്‍, പുഷ്പ, സിന്ധു. മരുമക്കള്‍: റീജ, റീന, ജിഷ, ബാബു ( പുറ്റേക്കാട്), പുരുഷോത്തമന്‍ (കാക്കഞ്ചേരി)), ഷണ്‍മുഖന്‍ ( റിട്ട: കെ.എസ്.ആര്‍.ടി.സി കണ്ടക്ടറാണ് ). ഭാര്യ: ഗീത. മക്കള്‍: സജിത്ത് ( സൗദി അറേബ്യ), രജ്ഞിത്ത് ( ഖത്തര്‍), ഉഷ. മരുമക്കള്‍: സുനിജ, റിംസി, ഷാജി ( പരപ്പനങ്ങാടി). സഹോദരങ്ങള്‍: കരുണാകരന്‍, അപ്പുക്കുട്ടന്‍.