സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റായ്‌പൂര്‍ : സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ചത്തീസ്ഗഢില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സ്വാധീനമുള്ള  ദക്ഷിണ ചത്തീസ്ഗഢില്‍ സിആര്‍പിഎഫ് ജവാന്റെ  വെടിയേറ്റാണ് നാലു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റു.  സന്ത് റാം എന്ന ജവാനാണ്  മറ്റുള്ളവരെ വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ബിജാപൂര്‍ ജില്ലയിലെ ബസ്ഗുഡ ക്യാംപിലാണ് സംഭവം നടന്നതെന്നാണ് വിവരം. വെടിവെക്കാനുണ്ടായ കാരണം എന്താണെന്ന്  വ്യക്തമായിട്ടില്ല