സഹപാഠിയുടെ ചെവി കടിച്ചെടുത്തു.

അമ്പലപ്പുഴ : എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിയുടെ വലതുചെവി സഹപാഠി കടിച്ചെടുത്തു. പുന്നപ്ര സഹകരണ എഞ്ചിനിയറിംങ് കോളേജിലെ അവസാനവര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ത്ഥിയും ബില്‍ഡിങില്‍ ജമീലിന്റെ മകനുമായി ഇജാസി (22)ന്റെ ചെവിയാണ് സഹപാഠിയായ ജിന കടിച്ചുമുറിച്ചത്.

ക്ലാസിലിരിക്കുകയായിരുന്ന ഇജാസിനെ വിളിച്ചിറക്കി ക്യാംപസിനു പുറത്ത് വച്ച് ആക്രമിക്കുകയായിരുന്നു. ഇജാസിനെ ഉടന്‍ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് സമീപത്തെ സഹകരണ ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ചെവി തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമാവാനിടയില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് ജിനുവിനെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇജാസിന്റെ രക്ഷിതാക്കള്‍ പുന്നപ്ര പോലീസിലും കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി.