പച്ചക്കോട്ട്: അധ്യാപികയുടെ സസ്‌പെന്‍ഷെന്‍ റദ്ദാക്കി

മലപ്പുറം പച്ചക്കോട്ട് ധരിക്കാത്തതിന് അരീക്കോട് സുല്ലുമുസല്ലാം ഓറിയെന്റല്‍ ഹൈസ്‌കൂളിലെ അധ്യാപികയായ കെ ജമീലയെ സസ്‌പെന്റ് ചെയ്്ത നടപടി വണ്ടൂര്‍ ഡിഇഒ റദ്ദാക്കി.
മാനേജരുടെ നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച അധ്യാപിക കൈപ്പറ്റി.
ഒക്ടോബര്‍ 20നാണ്് പച്ചക്കോട്ട് ധരിച്ചേ വരാവു എന്ന സ്‌കൂളധികൃതരുടെ നിര്‍ദ്ദേശം അനുസരിക്കാത്തതിന് അധ്യാപികയെ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഡിഇഒയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിലെത്തി തെളിവെടുത്തു. അന്വേഷണത്തില്‍ അധ്യാപികക്കെതിരായ അച്ചടക്കനടപടിയില്‍ കഴമ്പില്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷെന്‍ നടപടി റദ്ദാക്കുകയായിരുന്നു.
പര്‍ദ ധരിക്കാത്ത അധ്യാപകര്‍ ക്ലാസില്‍ പോകുമ്പോള്‍ പച്ചക്കോട്ട് ധരിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വനിതാ കമ്മിഷന് പരാതി നല്‍കിയതാണ് മനേജ്‌മെന്റിനെ ചൊടിപ്പിച്ചത്‌.

പച്ചക്കോട്ട് ധരിക്കാത്ത അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍