സല്‍മാന്‍ഖാനും ബിസിനസ്സിലേക്ക്.

മുംബൈ: ബോളിവുഡ് ബോഡിഗാര്‍ഡ് സല്‍മാന്‍ഖാന്‍ ഇനി ബിസിനസ്സ് രംഗത്തും ഹിറ്റുകള്‍ ഒരുക്കുമോ? ഇത്തവണ സല്‍മാന്‍ ഇറങ്ങുന്നത് വ്യത്യസ്തമായ ബിസിനസ്സ് രംഗത്തേക്കാണ്.
പ്രശസ്ത ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടാലായ യാത്ര ഡോട്ട് കോമിലാണ് സല്‍മാന്‍ നിക്ഷേപമിറക്കിയത്.
ഇനി ഇന്ത്യയിലും അമേരിക്കയിലും യാത്ര ഡോട്ട് കോമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സല്‍മാന്‍ഖാന്‍ ആയിരിക്കും. ഒരു ഷെയര്‍ ഹോള്‍സ്റ്റയി യാത്രയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. അതുകൊണ്ട് ആ ബന്ധത്തിന് വളരെ പ്രാധാന്യമുണ്ടെന്നും സല്‍മാന്‍ വ്യക്തമാക്കി.