സലാലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവിനെ കാണാതായി

salalah-beach copyസലാല: സലാലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കാസര്‍കോട്‌ കാഞ്ഞങ്ങാട്‌ സ്വദേശി ശരത്ത്‌(26)നെയാണ്‌ കാണാതായത്‌. വെള്ളിയാഴ്‌ച വൈകീട്ട്‌ അഞ്ച്‌മണിയോടെ റെയ്‌സൂത്ത്‌ ഒയാസിസ്‌ ക്ലബ്ബിന്‌ സമീപത്തെ ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. വണ്ടര്‍ഫുള്‍ കോറല്‍ എല്‍എല്‍സി എന്ന കമ്പനിയിലെ ഐ.ടി അഡ്‌മിനിസ്റ്റേറ്ററാണ്‌ ശരത്ത്‌.

റോയല്‍ പാലസില്‍ കരാര്‍ ജോലിക്കായി ഒരാഴ്‌ച മുമ്പാണ്‌ സലാലയില്‍ എത്തിയത്‌. രണ്ട്‌ മലയാളി സുഹൃത്തുക്കള്‍ക്കൊപ്പമാണ്‌ കുളിക്കാനിറങ്ങിയ ശരത്‌ ശക്തമായ തിരയില്‍പെടുകയായിരുന്നു. ഉടന്‍തന്നെ പോലീസ്‌ ബോട്ടും മുങ്ങല്‍ വിദഗ്‌ധരുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും രാത്രിവൈകിവരെ കണ്ടെത്താനായില്ല.