സലാത്ത് വേദിയുമായി ബന്ധപ്പെട്ട് ചിറമംഗലം പള്ളിയില്‍ സംഘര്‍ഷം

പരപ്പനങ്ങാടി : ചിറമംഗലം പള്ളിയില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന സലാത്തിന്റെ വേദി സംബന്ധിച്ച് നടത്തുന്ന ഹബീബ് റഹ്മാന്‍ അല്‍ബുക്കാരി തങ്ങളും പള്ളി മുത്തവല്ലിയുമായുള്ള തര്‍ക്കം രൂക്ഷം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ടതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.

സലാത്ത് നഗരിയിലേക്ക് സ്ത്രീകള്‍ കടന്നു വരുന്നത് ഖബറുകള്‍ക്ക് മുകളിലൂടെയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും പറഞ്ഞ് ഈ വഴിയുടെ ഗേറ്റ് മുത്തവല്ലി അടക്കുകയായിരുന്നു. ഇതോടെ ഇന്ന് വൈകീട്ട് 6.30 മണിക്ക് ഇരുവിഭാഗവും സംഘടിക്കുകയും ഡിവൈഎസ്പിയടക്കമുള്ള പോലീസ് സംഘത്തിന്റെ സഹായത്തോടെ ഒരു വിഭാഗം ഗേറ്റിന്റെ പൂട്ട് പൊളിച്ച് സലാത്ത് നഗറിലേക്ക് സ്ത്രീകളെ കടത്തി വിടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷ സ്ഥലത്ത് ബഹളം വെച്ചതിന് മുത്തവല്ലിയുടെ മകന്റെ പേരിലും പെര്‍മിഷനില്ലാതെ മൈക്കുപയോഗിച്ചതിന് സലാത്ത് സംഘടനകളുടെ പേരിലും സംഘര്‍ഷത്തിന് നേരിയ അയവുവന്നെങ്കിലും വിഷയം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.

ചിറമംഗലം പള്ളിയിലെ മുത്തവല്ലിയും മകനും പരിക്കേറ്റ് ആശുപത്രിയില്‍