സര്‍ദാറിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

അജയ്‌ദേവ്ഗണ്‍, സൊണാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സര്‍ദാറി’ന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ ഷോക്കേറ്റ് മരണമടഞ്ഞു. പ്രൊഡക്ഷന്‍ ടീമിലെ ടെക്‌നീഷ്യന്റെ ശരീരത്തിലേക്ക് വൈദ്യുതിപ്രവാഹമുള്ള വയര്‍ വീണതാണ് കാരണം.

 

തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം നടന്നത്. പഞ്ചാബില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. അഭിനേതാക്കളുടെ ഡേറ്റ് കുറവായതിനാല്‍ ഈ മാസം കൊണ്ടുതന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു.

 

എന്നാല്‍ ഷൂട്ടിംങിനിടെ ഉണ്ടായ ഈ ദുരന്തം ചിത്രീകരണത്തെ വലിയ തോതില്‍ ബാധിച്ചിരിക്കുകയാണ്. എന്നാല്‍ ഷൂട്ടിംഗ് തുടരുമോ നിര്‍ത്തിവെക്കുമോ എന്ന കാര്യത്തെ കുറിച്ച് അറിവായിട്ടില്ല മരണമടഞ്ഞ സഹപ്രവര്‍ത്തകന്റെ കുടുംബത്തിനായി വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് അജയ് ദേവ്ഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.