സര്‍ക്കാറിനെതിരെ വിഎം സുധീരന്‍ രംഗത്

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട്  വിഎം സുധീരന്‍ രംഗത് .  ത്മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും കത്തയച്ചു.

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം സംബന്ധിച്ച കേസ് സി.ബി.ഐക്ക് വിട്ടത് പോലെ അഴിമതിക്കേസും സി.ബി.ഐക്ക് . വിടണം എന്നാണ് വിഎം സൂധീരന്‍ ആവശ്യപ്പെടുന്നത്.

ഈ സര്‍ക്കാരിന്റെ കാലത്തും രണ്ടുതവണ ഇതേ ആവശ്യമുന്നയിച്ചു കത്തു നല്‍കിയിട്ടും നടപടിയുണ്ടാകാത്തത് ദുഃഖകരമാണ്. ഭരണം മാറിയാലും മുന്നണി മാറിയാലും അഴിമതിക്കാര്‍ സംരക്ഷിക്കപ്പെടുന്നത് അപമാനകരമാണെന്നും സുധീരന്‍ പറയുന്നു.