സര്‍ക്കാര്‍ സ്‌കൂളുകള്‍ നക്‌സലുകളെ സൃഷ്ടിക്കുന്നു.

ന്യൂദല്‍ഹി: സര്‍ക്കാര്‍ സ്‌കൂളുകളിലെ ആണ്‍കുട്ടികളാണ് നക്‌സലേറ്റുകളാകുന്നതെന്നും നക്‌സലിസത്തിലേക്കും വയലന്‍സിലേക്കും തിരിയുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇല്ലാതാക്കണമെന്നും ആര്‍ട്ട് ഓഫ് ലിവിംങ് അധിപന്‍ ശ്രീ ശ്രീ രവിശങ്കര്‍.
സ്വകാര്യസ്ഥാപനങ്ങളിലെ കുട്ടികള്‍ ഒരിക്കലും ആ രീതിയില്‍ പോവില്ലെന്നും അവര്‍ മാതൃകയായി വളരുമെന്നും രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒറീസ്സയില്‍ കഴിഞ്ഞ മാര്‍ച്ച് 14 ന് രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ വനമേഖലയില്‍ വ്ച്ച് തട്ടിക്കൊണ്ട് പോയിരുന്നു. ഈ സംഭവത്തെ മുന്‍നിര്‍ത്തിയാണ് ആത്മീയാചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ ഇതിനോട് കേന്ദ്രമന്ത്രിയായ കപില്‍ സിബല്‍ ശക്തമായ ഭാഷയിലാണ പ്രതികരിച്ചത്.

രവിശങ്കറിന്റെ പ്രസ്താവന സത്യവിരുദ്ധമാണെന്നും ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചയാളാണെന്നും താന്‍ നക്‌സലൈറ്റായില്ല എന്നും കബില്‍സിബല്‍ തുറന്നടിച്ചു. പാര്‍ലിമെന്റിലെ നിരവധി എംപിമാരും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചവരാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രവിശങ്കറിന്റെ ഈ ആരോപണത്തിന്റെ താല്‍പര്യം മതസാമുദായിക ശക്തികള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ പരിപോഷിപ്പിക്കുകയെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.