സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനാ പ്രവര്‍ത്തനം അവധി ദിവസങ്ങളില്‍ മാത്രമാക്കണം: ജസ്റ്റിസ്‌ സി എന്‍ രാമചന്ദ്രന്‍

downloadകൊച്ചി: പത്താം ശമ്പള കമ്മീഷന്‍ രണ്ടാമത്തെ റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കുമെന്ന്‌ ചെയര്‍മാന്‍ ജസ്റ്റിസ്‌ സിഎന്‍ രാമചന്ദ്രന്‍ . സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനാ പ്രവര്‍ത്തനം അവധി ദിവസങ്ങളില്‍ മാത്രമാക്കണമെന്നും ജീവനക്കാരുടെ അവധികള്‍ വെട്ടിക്കുറയ്‌ക്കണമെന്നും ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്നും അദേഹം പറഞ്ഞു.

സര്‍്‌ക്കാര്‍ ജീവനക്കാരും അധ്യാപകരും ജോലികഴിഞ്ഞ്‌ ഡയറിയും കക്ഷത്തില്‍ വെച്ച്‌ നടക്കുന്നത്‌ പരിഷ്‌കൃത സമൂഹത്തിന്‌ ചേര്‍ന്നതല്ലെന്നും ജനാധിപത്യത്തിന്റെ ഇത്രയും മോശമായ നടത്തിപ്പ്‌ നമ്മുടെ നാട്ടില്‍ മാത്രമേയുള്ളുവെന്നും അഹേം പറഞ്ഞു. നേതാക്കള്‍ക്ക്‌ ഒരു ജോലി യും ചെയ്യേണ്ട സംഘടനാ പ്രവര്‍ത്തനം മാത്രം മതി. അവരെ സ്ഥലം മാറ്റാന്‍ പോലും കഴിയില്ല. സീറ്റിലിരുന്ന്‌ ജോലി ചെയ്യേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ നടന്നാല്‍ അവരുടെ ജോലി ആരാണ്‌ ചെയ്യുകയെന്നും അദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയില്‍ നിന്നും അധ്യാപകരെ ഒഴിവാക്കണം. അധ്യാപകര്‍ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ പോകുന്നത്‌ കുട്ടികളുടെ പഠനത്തെ ബാധിക്കും. അധ്യാപകര്‍ക്ക്‌ പകരം മറ്റ്‌ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ജീവനക്കാരെ ഉപയോഗിക്കണമെന്നും അദേഹം പറഞ്ഞു.

കമ്മീഷന്റെ ശുപാര്‍ശകള്‍ പലതും സര്‍ക്കാര്‍ കണക്കിലെടുക്കുമെന്ന്‌ പ്രതീക്ഷയില്ലെന്നും സംഘടനാനേതാക്കളെ സര്‍ക്കാരിന്‌ ഭയമാണെന്നും അദേഹം പറഞ്ഞു.