സരിത ബുധനാഴ്‌ച ഹാജരായില്ലെങ്കില്‍ നടപിടിയെടുക്കും;സോളാര്‍ കമീഷന്‍

Story dated:Tuesday February 23rd, 2016,12 59:pm

SarithaNair1-PTIകൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ സരിത എസ്‌ നായര്‍ ബുധനാഴ്‌ച ഹാജരായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന്‌ സോളാര്‍കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ജി.ശിവരാജന്‍ വ്യക്തമാക്കി. തിങ്കളാഴ്‌ച മൊഴിനല്‍കാന്‍ എത്താതിരുന്ന സരിത അസുഖമായതിനാല്‍ രണ്ട്‌ ദിവസംകൂടി അനുവദിക്കണമെന്ന്‌ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിരുന്നു. ഇതെതുടര്‍ന്നാണ്‌ കമ്മീഷന്‍ നിലപാട്‌ വ്യക്തമാക്കിയത്‌.

ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ ശബ്ദവിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാലാണ് ഹാജരാകാത്തതെന്ന് സരിത അപേക്ഷയില്‍ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ നല്‍കിയത്. അതേസമയം, വ്യാജ തെളിവുകള്‍ നിര്‍മിക്കുന്നതിനാണ് സരിത കൂടുതല്‍ സമയം തേടുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ അഭിഭാഷകന്‍ രാജു ജോസഫ് വാദിച്ചു. മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കമീഷന്‍ ഒഴിവാക്കണം. തെറ്റായ തെളിവുകള്‍ ഇനിയും ഹാജരാക്കാന്‍ സാധ്യതയുണ്ടെന്നും രാജു ജോസഫ് പറഞ്ഞു. ഈ വാദത്തെ സരിതയുടെ അഭിഭാഷകന്‍ സി.ഡി ജോണി എതിര്‍ത്തു. സരിത ഹാജരാക്കിയതില്‍ തെറ്റായ തെളിവുകള്‍ ഏതാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബഹുമാനമില്ലാതെ പെരുമാറുന്ന സരിതയെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ ഹാജരാക്കണമെന്ന് മന്ത്രി ഷിബു ബേബി ജോണിന്‍െറ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹാജരാകണമെന്ന നിര്‍ദേശംപോലും സരിത പാലിച്ചില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ്