സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ടെന്ന് മൊഴി

തിരു: മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് സരിതയെ കണ്ടെന്നും സംസാരിച്ചെന്നും മൊഴി. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കുവും മുന്‍ ഗണ്‍മാനുമായിരുന്ന സലീം രാജാുമാണ് പ്രത്യേക അന്വേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സരിതയ്ക്കും സംഘത്തിനും വഴിവിട്ട് യാതൊരു സഹായവരും ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു.

സരിതയുമായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. സരിത നായരോട് സംസാരിച്ചിരുന്നതായി ഇരുവരും സമ്മതിച്ചു. ടീം സോളാറിന്റെ ദക്ഷിണേന്ത്യന്‍ മേധാവിയെന്ന് പരിചയപ്പെടുത്തിയാണ് സരി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. അതെ സമയം വഴിവിട്ട യാതൊരു സഹായവും നല്‍കിയിട്ടില്ലെന്നും ഇരുവരും പറഞ്ഞു.

മുഖ്യമന്ത്രിയുടെ പി എ ജോപ്പനെയും ചോദ്യം ചെയ്യും. കൂടാതെ ബിജു രാധാകൃഷ്ണനെയും സരിതയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.