സരിതയുടെ കത്ത്‌ സ്വകാര്യമല്ല; സോളാര്‍ കമ്മീഷന്‍

saritha-story_350_050314090134കൊച്ചി: സോളാര്‍ കേസില്‍ പ്രതി സരിത എസ്‌ നായര്‍ ജയിലില്‍ വെച്ച്‌ എഴുതിയ കത്ത്‌ സ്വകാര്യമല്ലെന്ന്‌ സോളാര്‍ കമ്മിഷന്‍. കത്ത്‌ ഹാജരാക്കാനാകില്ലെന്ന സരിതയുടെ വാദം കമ്മിഷന്‍ തള്ളി. മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ കാണിച്ച കത്ത്‌ കമ്മീഷന്റെ ടേംസ്‌ ഓഫ്‌ റഫറന്‍സില്‍ ഇല്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന്‍ വാദിച്ചത്‌.

കത്ത്‌ ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുത്‌ എന്നും സരിതയുടെ അഭിഭാഷകന്‍ കമ്മീഷനോട്‌ പറഞ്ഞു. ജോപ്പന്‍ ഹാജരാകാതിരുന്ന നടപടിയെയും കമ്മീഷന്‍ വിമര്‍ശിച്ചു . നളെയായിരുന്നു ജോപ്പന്‍ ഹാജരാകേണ്ടിയിരുന്നത്‌.

കോടതിയില്‍ ഹാജരാകാതിരുന്ന സരിതയുടെ നടപടിയെ കഴിഞ്ഞ ദിവസം കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. പല കാര്യങ്ങളും പറയാന്‍ സരിത തയ്യാറാകുന്നില്ലെന്ന്‌ കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു. കോടതികളില്‍ നിന്ന്‌ കോടതികളിലേക്ക്‌ യാത്ര ചെയ്യുന്നതിനാലാണ്‌ കൃത്യമായി കമ്മീഷനില്‍ ഹാജരാകനാവാത്തതെന്നും കേസില്‍ തനിക്ക്‌ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്നുമായിരുന്നു സരിതയുടെ വിശദീകരണം.