സയിദ്‌ അലി ഗിലാനിയെ വീണ്ടും വീട്ടുതടങ്കിലാക്കി

sayyid-ali-shaശ്രീനഗര്‍: ഹുറിയത്ത്‌ കോണ്‍ഫറന്‍സ്‌ നേതാവ്‌ സയിദ്‌ അലിഷാ ഗിലാനിയെ വീണ്ടും വീട്ടുതടങ്കലിലാക്കി. ഇന്ത്യ-പാകിസ്ഥാന്‍ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചതിനു പിന്നാലെയാണ്‌ ഗിലാനിയെ വീട്ടുതടങ്കലില്‍ ആക്കിയത്‌. ശ്രീനഗറില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനിരിക്കെയാണ്‌ അദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയത്‌. ഇതില്‍ പ്രതിഷേധിച്ച്‌ ഗിലാനി അനുകൂലികള്‍ അദേഹത്തിന്റെ ഹൈദര്‍പുരയിലുള്ള വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ നിലില്‍ക്കുകയാണ്‌.

ഇതിനിടെ നയതന്ത്ര ചര്‍ച്ച റദ്ദാക്കിയതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരണവുമായി രംഗത്തെത്തി. നയതന്ത്ര ചര്‍ച്ച പാളിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന്‌ സല്‍മാന്‍ ഖുര്‍ഷിദ്‌ പ്രതികരിച്ചു. പാകിസ്ഥാന്റെ നിലപാട്‌ ദൗര്‍ഭാഗ്യകരമെന്ന്‌ ആര്‍ പി റൂഡി പ്രതികരിച്ചു. അതേസമയം കശ്‌മീരില്‍ സൈനീകരുമായുള്ള ഏറ്റുമുട്ടല്‍ മൂന്ന്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്‌.