സമൂഹത്തിന്‌ വേണ്ടി മരിക്കാന്‍ സന്തോഷം;ഭീഷണിക്കുമുന്നില്‍ എഴുത്ത്‌ നിര്‍ത്തില്ല;തസ്ലീമ നസ്രിന്‍

TaslimaNasreenകോഴിക്കോട്‌: സമൂഹത്തിന്‌ വേണ്ടി മരിക്കേണ്ടി വന്നാല്‍ അതില്‍ സന്തോഷമെയൊള്ളുവെന്ന്‌ പ്രശസ്‌ത എഴുത്തുകാരി തസ്ലീമ നസ്രിന്‍. മതതീവ്രവാദികള്‍ തന്നെ വധിച്ചാലും എഴുത്തുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു. കോഴിക്കോട്‌ ലിറ്റററി ഫെസ്റ്റില്‍ പങ്കെടുത്ത്‌ സംസാരിക്കവെയാണ്‌ അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഇന്ത്യ ഏറെ സഹിഷ്‌ണുതയുള്ള രാജ്യമാണെന്നും രാജ്യത്ത്‌ ചില വ്യക്തികള്‍ക്കാണ്‌ അസഹിഷ്‌ണുതയെന്നും തസ്ലീമ പറഞ്ഞു. തീവ്രവാദം എല്ലാ മതവിഭാഗങ്ങളിലുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. മതത്തിലും സമൂഹത്തിലും നിലനില്‍ക്കുന്ന സ്‌ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. വായനക്കാരില്‍ നിന്നു ലഭിക്കുന്ന അനുഭവങ്ങളാണ്‌ എന്നെ സംബന്ധിച്ചിടത്തോളം വലിയ പുരസ്‌ക്കാരമെന്നും അവര്‍ പറഞ്ഞു.