സമീർ മുക്കത്തിനെ ജൻമനാട് ആദരിച്ചു.

Sameer Mukkathപരപ്പനങ്ങാടി: കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ 2015 ലെ ഭിന്നശേഷി യുവാവിനുള്ള അവാർഡ് നേടിയ പാലത്തിങ്ങൽ മീഡിയ ലൈബ്രേറിയൻ സമീർ മുക്കത്തിനെ ജൻമനാട് ആദരിച്ചു. മീഡിയ ലൈബ്രറി പാലത്തിങ്ങൽ അങ്ങാടിയിൽ വെച്ച്‌ നടത്തിയ ചsങ്ങിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: കെ മുഹമ്മദ് ബഷീർ സമീർ മുക്കത്തിന് ഉപഹാരം നൽകി. പേന ശേഖരണത്തിൽ ശ്രദ്ദേയനായ സമീർ മുക്കത്തിന് വി.സി തന്റെ പേര് രേഖപ്പെടുത്തിയ പേന നൽകി . ചടങ്ങിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരെയും, സാക്ഷരതാ തുല്യതയിൽ എസ് എസ് എൽ സി വിജയിച്ചവരെയും വി.സി ആദരിച്ചു.

ഡോ :വി പി ഹാറൂൺ റഷീദ് അധ്യക്ഷനായി. റഷീദ് പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. സി അബ്ദുറഹ്മാൻകുട്ടി, വി.വി ജമീല ടീച്ചർ, പി കെ മുഹമ്മദ് ജമാൽ ,ബുഷ്റ ഹാറൂൺ, കെ കെ അബ്ദുസമദ്, പുള്ളാടൻ ഖാദർ, സി റൂബി സഫീന, കൊളോളി ഫാത്തിമ റഹീം ,എം അബ്ദു റഹീം ,എം അവറാൻ കുട്ടി, ഹൈദ്രോസ് കെ ചുഴലി ,സമീർ മുക്കത്ത്, സി കെ ബഷീർ സംസാരിച്ചു.  തുടർന്ന് കോഴിക്കോട് ജനം നാടകവേദി അവതരിപ്പിച്ച ഒറ്റയാൾ നാടകംതിരഞ്ഞെടുപ്പ് അരങ്ങേറി .