സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസലിയാര്‍ അന്തരിച്ചു

musaliyarകോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ ആനക്കര കോയക്കുട്ടി മുസലിയാര്‍ (81) അന്തരിച്ചു.ഇന്നലെ രാത്രിയില്‍ ആനക്കരയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വളാഞ്ചേരി മര്‍ക്കസ്, വളാഞ്ചേരി ബാഫഖി യത്തീംഖാന, ദാറുല്‍ ഹിദായ എടപ്പാള്‍ എന്നീ സ്ഥാപനങ്ങളുടെ സാരഥിയും ഒട്ടേറെ മഹല്ലുകളുടെ ഖാസിയുമായിരുന്നു.

ഭൗതികശരീരം എടപ്പാള്‍ ദാറുല്‍ ഹിദായ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് രണ്ടു മണിയോടെ ഖബറടക്കം നടക്കും.