സമസ്ത ജംഇയ്യത്തുല്‍ ഉലമയുടെ സമ്മേളനത്തിന് കൂരിയാട് ഒരുങ്ങി

തിരൂരങ്ങാടി: സത്യസാക്ഷികളാവുക എന്ന മുദ്രാവാക്യമുയര്‍ത്തി സമസ്ത ജംഇയ്യത്തുല്‍ ഉലമയുടെ എണ്‍പത്തഞ്ചാം വാര്‍ഷിക പരിപാടികളുടെ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമായി. ആയിരകണക്കിന് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും സമ്മേളനം പരിപാടികളില്‍ പങ്കെടുക്കാനും വേണ്ട സജ്ജീകരണങ്ങള്‍ ഒരുങ്ങി വരികയാണ്. കൂരിയാട് ദേശീയ പാതയോരത്തെ ഇരുവശങ്ങളിലുമുള്ള പാടങ്ങളാണ് മഹാസമ്മേളനം വേദിയാകുന്നത്. ഫെബ്രുവരി 25, 26, 27, 28 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതനിരതന്നെ സംഗമിക്കും.

കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.