സമസ്തയുടെ മഹാസമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം

കൂരിയാട്: സമകാലിക മുസ്‌ലിം സമൂഹം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ സുന്നി കൈരളി തയ്യാറാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85ാം വാര്‍ഷിക മഹാസമ്മേളനത്തിന് കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ പ്രൗഢോജ്ജ്വല തുടക്കം. കേരളത്തിനകത്തും പുറത്തും നിന്നുമായി നഎത്തിയ പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി സമസ്ത ട്രഷറര്‍ പി.പി ഇബ്‌റാഹീം മുസ്‌ലിയാര്‍ പാറന്നൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് നാലു ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ ദുബായ് ഔഖാഫ് അസിസ്റ്റന്റ ് ഡയറക്ടര്‍ ഉമര്‍ മുഹമ്മദ് അല്‍ ശരീഫ് മുഖ്യാതിഥിയായിരുന്നു. മാനവ സമൂഹത്തെ ദൈവിക കല്‍പനകള്‍ അനുസരിക്കാനാണ് അല്ലാഹു അയച്ചതെന്ന നിര്‍വഹിക്കല്‍ മനുഷ്യന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദുബായ് ഔഖാഫ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ മുസ്തഫ അല്‍ ജര്‍റാര്‍, ഖുതുബ് അബ്ദുല്‍ ഹമീദ് ഖുതുബ് അബ്ദുല്‍ കരീം, ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ ജീലി മദീന, എന്നിവര്‍ അതിഥികളായിരുന്നു.

 

ഉച്ചക്ക് ശേഷം നടന്ന വിദ്യാഭ്യാസം സെഷന്‍ ലക്ഷദ്വീപ് ഖാസി സയ്യിദ് മുത്തുക്കോയ തങ്ങള്‍ ഉദ്ഘായനം ചെയ്തു. ‘സകാത്ത് വിപുല വായന’ എന്ന വിഷയം എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അവതരിപ്പിച്ചു. അരിപ്ര അബ്ദുറഹിമാന്‍ ഫൈസി ആമുഖ ഭാഷണം നിര്‍വഹിച്ചു.
സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുമായി കാല്‍ലക്ഷത്തോളം പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. തികഞ്ഞ അച്ചടക്കത്തോടെ നടക്കുന്ന ക്യാമ്പിന് അബ്ദുസ്സമദ് പൂക്കോട്ടൂരാണ് നേതൃത്വംനല്‍കുന്നത്. വെള്ളിയാഴ്ച്ചത്തെ ജുമുഅ നസ്‌കാരത്തിന് ചെമ്മാട് ദാറുല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.