സമദാനിയുടെ മദീനയിലേക്കുള്ള പാത പ്രഭാഷണം; കോഴിക്കോട്ട്

കോഴിക്കോട്:  ഭൂമിയില്‍ മാനവന്റെ പാദമുദ്ര എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഇത്തവണത്തെ മദീനയിലേക്കുള്ള പാത എന്ന അബ്ദുള്‍ സമദ് സമദാനിയുടെ വാര്‍ഷിക ആത്മീയ പ്രഭാഷണം 29-ാം തീയതി നടക്കും. കോഴിക്കോട് കടപ്പുറത്താണ് വേദി. വൈകീട്ട് നാലിന് പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അധ്യക്ഷത വഹിക്കും.

സമദാനിയുടെ പ്രഭാഷണത്തിന്റെ വി.സി.ഡി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ബി.ജെ.പി. നേതാവ് അഡ്വ. ശ്രീധരന്‍ പിള്ളക്ക് നല്‍കി പ്രകാശം നചെയ്യും.

എം.ടി. വാസുദേവന്‍ നായര്‍ മുഖ്യാതിഥിയാകും. എം.പി.മാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലികുട്ടി, എം.കെ. മുനീര്‍ എന്നിവരും പങ്കെടുക്കും.