സമഗ്ര പച്ചക്കറി വികസന പദ്ധതി: വിത്ത്‌ വിതരണം ചെയ്‌തു.

Story dated:Tuesday August 11th, 2015,06 24:pm
sameeksha sameeksha

vithu vitharam udgadanam ubaidulla mla nirvahikkunnu. 2 (2)മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിത്ത്‌ വിതരണത്തിന്റെ ബ്ലോക്ക്‌തല ഉദ്‌ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി അധ്യക്ഷനായി. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്‌ സിദ്ദീഖ്‌ വി.എ കൃഷിരീതികളെക്കുറിച്ച്‌ ക്ലാസ്‌ എടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.പി. മുഹമ്മദ്‌ പി.എം.എസ്‌.എ.എം.എ.എച്ച്‌.എസ്‌.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.എ കബീര്‍, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.പി. ഷാജി, പ്രേംസണ്‍, എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍ എന്‍.കെ. അഷ്‌റഫ്‌ റഹ്മാന്‍ സംസാരിച്ചു.