സബ്ജൂനിയര്‍ വോളി ഗ്യാലപ്പ് വെറ്റിലപ്പാറ മലപ്പുറം ജില്ല ചാമ്പ്യന്‍മാര്‍

പരപ്പനങ്ങാടി: മലപ്പുറം ജില്ല സബ്ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ പട്ടം ഗ്യാലപ്പ് വെറ്റിലപ്പാറയ്ക്ക്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റൈഡേഴ്‌സ് വള്ളിക്കുന്നാണ് ചാമ്പ്യന്‍മാര്‍.

ഇന്ന് പരപ്പനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഡോട്സ് സംഘടിപ്പിച്ച ജില്ല സബ്ജൂനിയര്‍ വോളിബോള്‍ മത്സരങ്ങളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 17 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 7 ടീമുകളുമാണ് മത്സരത്തിനിറങ്ങിയത്.

 

ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ജെവിസി മൂന്നിയൂരിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് തകര്‍ത്താണ് വെറ്റലപ്പാറ ജയിച്ചത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗ്യാലപ്പ് വെറ്റലപ്പാറയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

വിജയിക്കുള്ള സമ്മാനദാനം പരപ്പനങ്ങാടി പഞ്ചായത്ത് സ്റ്റാന്‍്ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹിമാന്‍കുട്ടി നിര്‍വഹിച്ചു.