സന്തോഷ്‌ മാധവന്‍ ഇടനിലക്കാരനായ്‌ ഭൂമിദാന കേസ്‌; അടൂര്‍ പ്രകാശനെതിരെ ത്വരിത പരിശോധനയ്‌ക്ക്‌ വിജിന്‍സ്‌ ഉത്തരവ്‌

Story dated:Wednesday March 30th, 2016,03 33:pm

adoor prakashമൂവാറ്റുപുഴ: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ദാനക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധന. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, ഐ.ടി. കമ്പനിയായി പറഞ്ഞിട്ടുള്ള ആര്‍.എം.ഇസഡ്. ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ബി.എം. ജയശങ്കര്‍ എന്നിവരെ ഒന്നു മുതല്‍ 5 വരെ പ്രതികളാക്കിയായിരുന്നു ഹര്‍ജി. മുഖ്യമന്ത്രിയെ കേസില്‍ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.

വിവാദ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കി 112 ഏക്കര്‍ മിച്ചഭൂമി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാനാവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതു പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്.