സഞ്‌ജയ്‌ ദത്ത്‌ ജയില്‍മോചിതനായി

sanjayduttമുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത്‌ ജയില്‍മോചിതനായി. നിയമവിരുദ്ധമായി ആയുധം കൈവശം വച്ച കേസിലാണ്‌ സുപ്രീംകോടതി സഞ്‌ജയ്‌ ദത്തിന്‌ അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചത്‌.

ജയിലിലെ മാതൃകാപരമായ പെരുമാറ്റം പരിഗണിച്ച്‌ ദത്തിന്‌ അഞ്ചുവര്‍ഷത്തെ തടവില്‍ എട്ടുമാസം 16 ദിവസവും ഇളവ്‌ ലഭിച്ചു. ജയിലില്‍ കഴിഞ്ഞുവരവെ സഞ്‌ജയ്‌ദത്ത്‌ ജയില്‍ റേഡിയോ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സജീവമായിരുന്നു. 2013 മുതല്‍ ജയില്‍ ജോലി ചെയ്‌ത ദത്തിന്‌ 38,000 രൂപയോളം പ്രതിഫലം ലഭിച്ചു.

പരോള്‍ കാലം കുറച്ചാണ്‌ ഈ കണക്ക്‌. എന്നാല്‍ ചെലവു കഴിച്ച്‌ സമ്പാദ്യത്തില്‍ ബാക്കി 450 രൂപ മാത്രമാണ്‌ ദത്തിനു ലഭിക്കുക.