സച്ചിന്‍ പൈലറ്റിന്റെ അമ്മാവന് വെടിയേറ്റു

ലക്‌നൗ: കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിന്റെ അമ്മാവന്‍ അശോക് കസാനയ്ക്ക്(65)ക്ക് അജ്ഞാതന്റെ വെടിയേറ്റു. ഉത്തര്‍പ്രദേശിലെ നിസാപൂര്‍ ഗ്രാമത്തിലെ അദേഹത്തിന്റെ ഫാംഹൗസില്‍ വെച്ചാണ് വെടിയേറ്റത്. കസാന ഫാംഹൗസില്‍ ഉറങ്ങുന്ന സമയത്താണ് വെടിയേറ്റത്.
ഇദേഹത്തെ ഇപ്പോള്‍ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.