സച്ചിന്റെ ആത്മകഥ ‘പ്ലെയിംഗ്‌ ഇറ്റ്‌ മൈ വേ’ ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡില്‍

sachins-autobiographyദില്ലി: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‌ക്കറിന്റെ ആത്മകഥ പ്ലെയിംഗ്‌ ഇറ്റ്‌ മൈ വേയ്‌ക്ക്‌ പുതിയറെക്കോര്‍ഡ്‌. ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന പുസ്‌തകമെന്ന ഖ്യാതി നേടിക്കൊണ്ട്‌ സച്ചിന്റെ ആത്മകഥ ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡില്‍ ഇടം നേടിക്കഴിഞ്ഞു.

2014 നവംബര്‍ 6 ന്‌ ഹാച്ച്‌റ്റെ ഇന്ത്യ പബ്ലിഷ്‌ ആണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. ഫിക്ഷന്‍ ആന്റ്‌ നോണ്‍ ഫിക്ഷന്‍ കാറ്റഗറിയിലുള്ള മുഴുവന്‍ റെക്കോര്‍ഡും പുസ്‌തകം നേടിക്കഴിഞ്ഞു. ആദ്യ ദിവസം തന്നെ ഡാന്‍ ബ്രൗണിന്റെ ഇന്‍ഫെനോ എന്ന പുസ്‌തകത്തിന്റെ പേരിലുള്ള പ്രീ ഓഡര്‍ റെക്കോര്‍ഡ്‌ സച്ചിന്റെ ആത്മകഥ കടത്തിവെട്ടിയിരുന്നു.

ഇപ്പോഴും ദിനംപ്രതി നിരവധി കോപ്പികളാണ്‌ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നതെന്ന്‌ പബ്ലിഷേര്‍സ്‌ പറഞ്ഞു. 899 രൂപയാണ്‌ പുസ്‌തകത്തിന്റെ വില.