സച്ചിനെ മറികടന്ന് ചന്ദര്‍പോള്‍

shivnarine_chanderpauഹാമില്‍ടണ്‍: അപരാജിത ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ വെസ്റ്റിന്‍ഡീസിന്റെ വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ശിവ്‌നാരായണന്‍ ചന്ദര്‍പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മറികടന്നു. ന്യൂസിലെന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ചന്ദര്‍പോള്‍ അപരാജിത ടെസ്റ്റ് സെഞ്ച്വറികളില്‍ സച്ചിനെ പിന്നിലാക്കിയത്.

112 റണ്‍സെടുത്ത ചന്ദര്‍പോള്‍ പുറത്താകാതെ നിന്നു. 17 ാം തവണയാണ് ടെസ്റ്റില്‍ ചന്ദര്‍പോള്‍ സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 16 തവണമാത്രമാണ് സെഞ്ച്വറി നേടി പുറത്താകാതെ നിന്നത്. ഇതോടെ സച്ചിനെ മറികടന്നത് കൂടാതെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ എടുക്കുന്നവരില്‍ ആറാമനാകാനും ചന്ദര്‍പോളിന് കഴിഞ്ഞു.

153 ടെസ്റ്റില്‍ നിന്നായി 11,199 റണ്ണാണ് ചന്ദര്‍പോള്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ മുന്‍നായകന്‍ അലന്‍ ബോര്‍ഡറിനെയാണ് വിന്‍ഡീസ് താരം പിന്തള്ളിയത്. 156 ടെസ്റ്റുകളില്‍ നിന്ന് 11,174 റണ്ണാണ് ബോര്‍ഡ് നേടിയത്. 1994 മാര്‍ച്ചിലാണ് ബോര്‍ഡ് വിരമിച്ചത്. ആ മാസം തന്നെയാണ് ചന്ദര്‍പോള്‍ കടന്നു വന്നത്.

ചന്ദര്‍പോള്‍ ഇതുവരെ 29 ടെസ്റ്റ് സെഞ്ച്വറികളും, 62 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 367 റണ്‍സിന് അവസാനിപ്പിച്ചു. ചന്ദര്‍പോളിനെ കൂടതെ വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ ദിനേഷ് രാം ദീനും സെഞ്ച്വറി അടിച്ചിരുന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ടീം സൗത്ത് 4 വിക്കറ്റും, കോറിജെ ആന്റേഴ്‌സണ്‍ 3 വിക്കറ്റും, ട്രന്റ് ബോള്‍ട്ട്, നില്‍ വാഗ്‌നെര്‍, ഇഷ്‌സോധി എന്നിവര്‍ ഒരു വിക്കറ്റ് വീതവും എടുത്തു.