സക്കരിയക്ക്‌ വീട്ടില്‍ പോകാന്‍ അനുമതി

By ഹംസ കടവത്ത്‌ |Story dated:Thursday August 18th, 2016,02 16:pm
sameeksha

zakariaപരപ്പനങ്ങാടി: ബംഗ്ലൂർ സ്ഫോടന കേസിലെ എട്ടാം പ്രതിക്ക് എൻ ഐ എ കോടതി സോപാധിക ഇടക്കാല ജാമ്യം അനുവദിച്ചു . വ്യാഴാഴ്ച നടക്കുന്ന സഹോദരൻ മുഹമദ്ശഫീഖിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടു ദിവസമാണ് നാട്ടിലേക്ക് പോവാൻ അനുമതിയായിട്ടുള്ളത്. വീട്ടിലും വിവാഹ ഹാളിലും മാത്രമെ പങ്കെടുക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ. വെള്ളിയാഴ്ച കൂടെയുള്ള കോടതി നിയോഗിച്ച ഏഴംഗ സായുധ സുരക്ഷാ ഉദ്യാഗസ്ഥരോടപം ജയിലിലേക്ക് തിരിക്കണം.

ബാംഗ്ലൂർ സ്ഫോടന കേസിൽ എൻ ഐ എ അന്വേഷണ സംഘം എട്ടാം പ്രതിയാക്കിയ പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയ്യയെ (25) 2009 ഫെബ്രുവരി 5 നാണ് ജോലി ചെയ്യുന്ന തിരൂരിലെ സ്ഥാപനത്തിലേക്കുള്ള യാത്രാ ക്കിടയിലാണ്‌ അറസ്റ്റിലായത്.

സക്കരിയയുടെ മോചനത്തിന് സഹകരിച്ച എല്ലാ പാർട്ടികളോടും കടപാടുണ്ടന്നും ബഹളമയം ഉണ്ടാക്കുന്നതും സക്കരിയക്ക് നിയമപരമായ എന്തെങ്കിലും തരത്തിലുള്ള തടസം വരുന്നതുമായി ഒരു പരിപാടിയും സംഘടിപിക്കില്ലന്നും നിയമം നിയമത്തിന്റെ വഴിയെ തന്നെ പോകുമെന്നും ഫ്രീ സക്കരിയ ആക്ഷൻ കമ്മിറ്റി ചെയർമാൻ അശറഫ് ഷിഫ  പറഞ്ഞു.