സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോടിന്‌ പതിനേഴാമത്‌ കിരീടം

School-kalolsavamതിരുവനന്തപുരം: 56ാംമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ സമാപനം. 919 പോയിന്റ്‌ നേടി കോഴിക്കോട്‌ സ്വര്‍ണ കപ്പ്‌ സ്വന്തമാക്കി. 912 പോയിന്റോടെ പാലക്കട്‌ ജില്ലയാണ്‌ രണ്ടാം സ്ഥാനത്ത്‌.908 പോയിന്റോടെ കണ്ണൂര്‍ ജില്ലയാണ്‌ മൂന്നാം സ്ഥാനത്ത്‌. കോഴിക്കോട്‌ നേടുന്ന 17 ാമത്തെ കിരീടമാണിത്‌. 2007 മുതല്‍ 2014 വരെ തുടര്‍ച്ചയായി കിരീടം നേടിയ കോഴിക്കോട്‌ കഴിഞ്ഞ വര്‍ഷം പാലക്കാടുമായി കിരീടം പങ്കിട്ടു.

വളരെ ആവേശകരമായ മത്സരമാണ്‌ കോഴിക്കോടും പാലക്കാടും തമ്മില്‍ ഇത്തവണയും ഉണ്ടായത്‌. 232 ഇനങ്ങളില്‍ മത്സരഫലം പുറത്തുവന്നപ്പോള്‍ കേവലം ഏഴ്‌ പോയിന്റ്‌ വ്യത്യാസത്തില്‍ കോഴിക്കോടാണ്‌ മുന്നിലുണ്ടായിരുന്നത്‌. അപ്പീലുകള്‍ ജേതാക്കളെ നിശ്ചയിക്കുന്ന സ്ഥിതിയാണ്‌ അവസാനമുണ്ടായത്‌. കഴിഞ്ഞ വര്‍ഷവും അപ്പീലുകളാണ്‌ ഫലപ്രഖ്യാപനത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്‌.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 416 പോയിന്റും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 503 പോയിന്റും കോഴിക്കോട്‌ നേടി. പാലക്കാട്‌ ജില്ല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 412 പോയിന്റ്‌ നേടിയപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 500 പോയിന്റ്‌ നേടി.