സംസ്ഥാന സ്‌കൂള്‍ കലോത്സവം ; കോഴിക്കോടിന് കലാകിരീടം

തൃശൂര്‍:  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന്  കലാകിരീടം. 810 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തിയത്. 779 പോയിന്റ് നേടിയ തൃശൂര്‍ 2-ാം സ്ഥാനത്തും 776 പോയിന്റ് നേടിയ  മലപ്പുറം 3-ാം സ്ഥാനവും നേടി.

സ്വവര്‍ണ്ണകപ്പ് തുടര്‍ച്ചയായി ആറാം തവണയാണ് കോഴിക്കോടിന് ലഭിക്കുന്നത്്.
വൈകീട്ട് 5നാണ് സമാപന ചടങ്ങ് നടന്നത്.

സമാപന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിഉദ്ഘാടനം ചെയ്തു., വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ എം കെ മുനീര്‍, പി ജെ ജോസഫ് തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.

അടുത്തവര്‍ഷം കലോത്സവത്തിന് മലപ്പുറം ജില്ലയാണ് ആതിഥേയത്വം വഹിക്കുക.