സംസ്ഥാന സീനിയര്‍ ബീച്ച് വോളി തിരൂരില്‍

തിരൂര്‍ : കേരള സംസ്ഥാന സീനിയര്‍ ബീച്ച വോളിബോള്‍ ടൂര്‍ണമെന്റ് തിരൂര്‍ കൂട്ടായി എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍വെച്ച് നടക്കുന്നു. മാര്‍ച്ച് 24,25 തിയ്യതികളിലാണ് മത്സരം. പ്രത്യേകം തയ്യാറാക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കേരളത്തില്‍ 14 ജില്ലകളില്‍ നടന്ന ജില്ലാതല ബീച്ച് വോളി മത്സരത്തിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരുമായ പുരുഷ വനിതാ ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.


24 ന് വൈകീട്ട് 4 മണിക്ക് തവനൂര്‍ എംഎല്‍എ കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കുന്ന മത്സരങ്ങള്‍ 25 ന് സമാപിക്കും.
നമ്മുടെ നാട്ടില്‍ ഏറെ പേരും ടെലിവിഷനിലൂടെ മാത്രം കണ്ടു പരിചയമുള്ള ഈ കായിക വിനോദത്തിന്റെ ആരാധകര്‍ക്ക് മികച്ച കളികണാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. മികച്ച കായിക ക്ഷമത ആവശ്യമുള്ള ഈ കായിക വിനോദത്തിന് വിദേശരാജ്യങ്ങളില്‍ നല്ല പ്രചാരമാണ് ഉള്ളത്.