സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: 2012-13 വര്‍ഷത്തെ കേരള സംസ്ഥാന ബജറ്റവതരണം ആരംഭിച്ചു.ധനമന്ത്രി കെ.എം.മാണിയാണ് ബജറ്റ് അവതരിപ്പിയ്ക്കുന്നത്. ധനമന്ത്രി കെ.എം.മാണി സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനായി  ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് കോമ്പൗണ്ടിലെ പ്രശാന്തില്‍ നിന്നും നിയമസഭാമന്ദിരത്തി.രാവിലെ ഒമ്പതിനാണ് ബജറ്റവതരണം ആരംഭിച്ചത്.

    ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമതു ബജറ്റാണിത്.അടിസ്ഥാന സൗകര്യവികസനത്തിന് പ്രാമുഖ്യം നല്‍കുന്ന ബജറ്റായിരിക്കും പത്തു ബജറ്റുകള്‍ അവതരിപ്പിക്കുന്ന കേരളത്തിലെ ആദ്യ ധനമന്ത്രിയാണു കെ.എം. മാണി.