സംസ്ഥാന ഫൊട്ടൊഗ്രഫി അവാര്‍ഡിന്‌ അപേക്ഷിക്കാം

Story dated:Thursday July 28th, 2016,06 54:pm
sameeksha sameeksha

2016ലെ സംസ്ഥാന ഫൊട്ടോഗ്രഫി അവാര്‍ഡിന്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ അപേക്ഷ ക്ഷണിച്ചു. ‘മണ്ണും മനുഷ്യനും’ എന്നാണ്‌ വിഷയം. ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ യഥാക്രമം 50000, 30000, 25000 രൂപ കാഷ്‌ അവാര്‍ഡിനു പുറമെ ശില്‌പവും സാക്ഷ്യപത്രവും ലഭിക്കും. കൂടാതെ 10 പേര്‍ക്ക്‌ പ്രോത്സാഹന സമ്മാനമായി 2500 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും.
ഫൊട്ടോഗ്രഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എന്‍ട്രിയായി അയയ്‌ക്കുന്ന ഫോട്ടോകളുടെ വലിപ്പം 18 x 12 ആകണം. കളര്‍ ഫോട്ടോകള്‍ (ലേസര്‍ പ്രിന്റുകള്‍ ഒഴികെ) മാത്രമേ സ്വീകരിക്കുകയുള്ളൂ. മത്സരത്തിന്‌ ഒരാള്‍ക്ക്‌ മൂന്ന്‌ ഫോട്ടോകള്‍ വരെ അയയ്‌ക്കാം. അപേക്ഷ അയയ്‌ക്കുന്ന കവറിന്‌ മുകളില്‍ ‘സംസ്ഥാന ഫൊട്ടോഗ്രഫി അവാര്‍ഡ്‌ 2016’ എന്ന്‌ എഴുതണം.
ഡയറക്‌ടര്‍, ഇന്‍ഫര്‍മേഷന്‍ – പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌, സൗത്ത്‌ ബ്ലോക്ക്‌, സെക്രട്ടറിയേറ്റ്‌, തിരുവനന്തപുരം 695001 വിലാസത്തില്‍ ഓഗസ്റ്റ്‌ 10ന്‌ വൈകീട്ട്‌ അഞ്ചിനകം അപേക്ഷ ലഭിക്കണം. അപേക്ഷാ ഫോമും നിബന്ധനകളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും prd.kerala.gov.in ലും ലഭിക്കും.