സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണം വര്‍ദ്ധിച്ചുവരുന്നു.

കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണ കേസുകള്‍ വര്‍ദ്ധിച്ചതായി ചൈല്‍ഡ് ലൈന്‍ കണക്ക്. കഴിഞ്ഞ വര്‍ഷം കേവലം18 കേസുകളാണ് കുട്ടികള്‍ക്കെതിരായി സംസ്ഥാനത്തുായിരുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 93 കേസ് ചൈല്‍ഡ് ലൈന്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടു്. കുട്ടികള്‍ക്കെതിരായ ലൈംഗികപീഢനം ഇതിലും കൂടുതലുന്നെും പലരും പുറത്തേക്ക് പറയാന്‍ മടിക്കുകയാണെന്നും ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറയുന്നു. സംസ്ഥാനത്തൊട്ടാകെ348 കുട്ടികളാണ് ലൈംഗികാക്രമണത്തിന് ഇരയാകേിവന്നതെന്നും സംസ്ഥാനത്തെ ചൈല്‍ഡ് ലൈനിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലൈംഗികപീഢനത്തില്‍ അദ്ധ്യാപകരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണെന്നും അടുത്ത വര്‍ഷം മുതല്‍ അദ്ധ്യാപകരെ പ്രത്യേകഗണത്തില്‍പെടുത്തി കണക്കെടുക്കുമെന്ന് കേരള ചൈല്‍ഡ് ലൈന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.എ. തോമസ് പറഞ്ഞു.
ചൈല്‍ഡ് ലൈനിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഢനത്തിന്റെ പേരിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ്. 21 കേസുകളാണ് ഇവിടെ നിന്നും പത്തുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ കുട്ടികള്‍ പീഢനത്തിനിരയായിട്ടുള്ളത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്.
കുട്ടികള്‍ക്കെതിരെയും പീഢനത്തില്‍ തൊട്ടുപിറകിലുള്ളത് മലപ്പുറം ജില്ലയാണ്. 79 കുട്ടികളെയാണ് മലപ്പുറം ജില്ലയില്‍ നിന്ന്് പത്ത് മാസത്തിനിടെ പീഢനത്തിനിരയാക്കിയത്. മലപ്പുറത്ത് ഇതിലും കൂടുതല്‍ കുട്ടികള്‍ പീഢനത്തിനിരയായട്ടുെന്ന് മറ്റു സര്‍ക്കാറിതര സംഘടനകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.