സംസ്ഥാനത്ത്‌ മഴ തുടരും

rainതിരുവനന്തപുരം: സംസ്ഥാനത്ത്‌ മഴ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന്‌ മുതല്‍ 20 വരെ വ്യാപകമായ മഴ പെയ്യും. അതേസമയം ഇന്ന്‌ തെക്കന്‍ ജില്ലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്‌. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

അതേസമയം ആലപ്പുഴ ജില്ലയുടെ വിവിധ തീരപ്രദേശങ്ങളില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ കടല്‍കയറി. പളളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി എന്നി പ്രദേശങ്ങളിലാണ് കടല്‍കയറിയത്. പളളിത്തോടും, വടയ്ക്കലും, അന്ധകാരനഴിയിലും ദുരിത്വാശ്വാസക്യാമ്പുകള്‍ തുടങ്ങാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് ജില്ലാകളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.

ഇന്നലെ വെള്ളാനിക്കര, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ അഞ്ച് സെന്റീമീറ്ററും മങ്കൊമ്പ്, നെടുമ്പാശേരി,പിറവം, എറണാകുളം, കാക്കനാട്, ആനക്കയം, എന്നിവിടങ്ങളില്‍ മൂന്ന് സെന്റീമീറ്ററും മഴ പെയ്തു. പാലക്കാട് ജില്ലയിലെ അന്തരീക്ഷ ഊഷ്മാവ് 27.7 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു.