സംസ്ഥാനത്തെ ആദ്യ മെമു ട്രെയിന്‍ ഓടിത്തുടങ്ങി.

കൊച്ചി:സംസ്ഥാനത്തെ ആദ്യ മെമു ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. എറണാകുളത്തിനും കൊല്ലത്തിനും ഇടയിലാണ് മെമു ട്രെയിന്‍ ഓടിത്തുടങ്ങി. ഹ്രസ്വദൂരയാത്രക്കാര്‍ക്ക് അനുഗ്രഹമായ മെമു കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഌഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രി കെ.വി. തോമസ്, മന്ത്രിമാരായ  കെ. ബാബു, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

എറണാകുളത്തു നിന്നും ആലപ്പുഴ വഴിയും കോട്ടയം വഴിയും രണ്ട് മെമു ട്രെയിനുകള്‍ ആണ് ഓടി തുടങ്ങുക.  എട്ടു ബോഗികളും രണ്ട് എന്‍ജിനുകളുമാണു മെമു ട്രെയിനിനുള്ളത്.

കോട്ടയം വഴിയുള്ള മെമു രാവിലെ പത്തിന് കൊല്ലത്തു നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 2.25ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തും.ആലപ്പുഴ വഴിയുള്ള മെമു രാവിലെ ഒന്‍പതിന് കൊല്ലത്തു നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 1.15ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തും.