സംശയങ്ങള്‍ ദുരീകരിച്ച്‌ താന്‍ തിരിച്ചുവരും; കെ എം മാണി

k m maniതിരുവനന്തപുരം: ഞാന്‍ ശക്തനായി തന്നെ തിരിച്ചുവരുമെന്ന്‌ ബാര്‍ കോഴക്കേസിന്റെ പശ്ചാത്തലത്തില്‍ രാജിവച്ച ധനമന്ത്രി കെ എം മാണി. കുറച്ചുകാലത്തേക്ക്‌ ദൈവം എന്നെ കൈവെടിഞ്ഞിരിക്കുകയാണെന്നും എല്ലാകാലും അങ്ങനെയായിരിക്കില്ലെന്നും സംശയങ്ങള്‍ ദുരീകരിച്ച്‌ താന്‍ തിരിച്ചുവരുമെന്നും മാണി വ്യക്തമാക്കി.

തിനിക്ക്‌ ആരോടും പാരിതിയോ പരിഭവമോ ഇല്ലെന്നും പറഞ്ഞ മാണി കാരുണ്യ സഹായ പദ്ധതിപോലുള്ള കാര്യങ്ങളിലൂടെ ഒരുപാട്‌ പേരെ സഹായിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ മന്ത്രിസ്ഥാനത്ത്‌ ഇരിക്കുമ്പോള്‍ ചെയ്‌ത വലിയ കാര്യമായി കരുതുന്നതെന്ന്‌ വ്യക്തമാക്കി. രാജിവെച്ചൊഴിഞ്ഞ ശേഷം പാലായിലേക്ക്‌ പോകുന്നതിനിടയിലാണ്‌ മാധ്യമപ്രവര്‍ത്തകരോട്‌ ഇക്കാര്യം പറഞ്ഞത്‌.

പട്ടം മുതല്‍ പാലവരെ പതിനൊന്നിടങ്ങളില്‍ മാണിക്ക്‌ സ്വീകരണം ഒരുക്കിയിട്ടുണ്ട്‌. പ്രശാന്തിയില്‍ നിന്നും പ്രശാന്ത ജീവിതത്തിലേക്ക്‌ പോകുന്നുവെന്നാണ്‌ മാണി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌.

തനിക്കെതിരായ കേസുകള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കാത്തിരുന്നു കാണാം, പാലയിലേക്ക്‌ വരും എന്നു മാണ്‌ മാണി പറഞ്ഞത്‌. .

കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വളരെ ആവേശത്തോടെയാണ്‌ മാണിയെ വരവേറ്റത്‌.