സംവൃതാ സുനില്‍ വിവാഹിതയായി.

കണ്ണൂര്‍ : മലയാളികളുടെ പ്രിയതാരം സംവൃതാ സുനില്‍ വിവാഹിതയായി. ഇന്ന് രാവിലെ കണ്ണൂര്‍ കന്റോണ്‍മെന്റ് വാസവ ക്ലിഫ് ഹൗസില്‍  10.30 നൂം 11 നും ഇടയില്‍  നടന്ന ചടങ്ങില്‍ കോഴിക്കോടുള്ള ജയരാജ്-പ്രീതി ദമ്പതികളുടെ മകന്‍ അഖില്‍ രാജ് സംവ്ൃതയുടെ കഴുത്തില്‍ താലികെട്ടി.

കണ്ണൂരിലെ ഇന്ത്യാ ഹൗസ് ഹോട്ടവുടമ ചാലാട്ട് സുനില്‍ കുമാറിന്റേയും സാധനയുടെയും മൂത്തമകളാണ് സംവൃത.

വാള്‍ട്ട് ഡിസ്‌നിയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ അമേരിക്കയിലാണ് അഖില്‍ ജോലിചെയ്യുന്നത്.

സംവിധായകരായ ലാല്‍ ജോസ്, രഞ്ജിത്ത് അഭിനേതാക്കളായ ആന്‍ അഗസ്റ്റിന്‍, മീരാനന്ദന്‍, മുന്‍മന്ത്രി പി കെ ശ്രീമതി തുടങ്ങി നിരവധി പ്രമുഖരും വിവാഹ ചടങ്ങിന് എത്തി. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ആറിനു കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

ഫോട്ടോ കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്‌