സംഘപരിവാറും ശ്രീനാരായണ ധര്‍മ്മവും ഒരുമിച്ച്‌പോകില്ല; വി എം സുധീരന്‍

V-M-Sudheeran-KPCC-Presidentസി പ്രസിഡന്റ്‌ വി എം സുധീരന്‍. ആര്‍ എസ്‌ എസ്‌, എസ്‌ എന്‍ ഡി പി ബന്ധത്തെ വിമര്‍സിച്ചാണ്‌ സുധീരന്‍ രംഗത്തെത്തിയത്‌.

സംഘപരിവാര്‍ അജണ്ഡയുമായി എസ്‌ എന്‍ ഡി പി മുന്നോട്ടുപോകുന്നത്‌ ഗൗരവത്തോടെ കാണണം. സംഘപരിവാറും ശ്രീനാരായണ ധര്‍മ്മം പരിപാലിക്കാന്‍ ചുമതലപ്പെട്ടവര്‍ അത്‌ നിര്‍വഹിക്കുന്നില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തെ കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ടുപോകാന്‍. സംഘപരിവാറിന്റെ കാല്‍ക്കീഴില്‍ അത്‌ അടിയറവ്‌ വയ്‌ക്കുന്നത്‌ ശരിയല്ല. സംഘപരിവാറിന്റെ കീഴിലേക്കാണ്‌ ഗുരുവിന്റെ ആശയങ്ങളെ കൊണ്ടുപോകുന്നതെന്നും അദേഹം ആരോപിച്ചു.

ആര്‍ എസ്‌ എസിന്റെ അജണ്ട കേരളത്തിന്റെ മണ്ണില്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ്‌ അനുവദിക്കില്ലെന്നും അദേഹം പറഞ്ഞു.