സംഘപരിവാരം രാജ്യതാല്‍പര്യത്തിന്റെ അന്തകര്‍; പോപുലര്‍ഫ്രണ്ട്‌

Story dated:Thursday February 18th, 2016,11 33:am
sameeksha sameeksha

PFI parappanagadi 1പരപ്പനങ്ങാടി: അസഹിഷ്‌ണുതയുടെ ഭാണ്ഡം പേറി രാജ്യത്തെ ജനങ്ങള്‍ക്കു മേല്‍ കുതിര കയറുന്ന സംഘപരിവാര ശക്തികള്‍ രാജ്യതാല്‍പര്യത്തിന്റെ അന്തകരാണെന്ന്‌ പോപുലര്‍ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ സെക്രട്ടറിയേറ്റംഗം ഒ എം എ സലാം. പോപുലര്‍ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ മലപ്പുറംവെസ്റ്റ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ച്‌ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകരാജ്യങ്ങള്‍ പോലും ആദരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ നാനാത്വത്തില്‍ ഏകത്വമെന്ന മഹിതമായ ആശയത്തിന്റെ അന്തസത്ത തകര്‍ക്കുകയാണ്‌ മോദിയും കൂട്ടരും ചെയ്‌തു കൊണ്ടിരിക്കുന്നതെന്ന്‌ അദേഹം പറഞ്ഞു. പിറവിയുടെ പത്താംവര്‍ഷത്തിലേക്കു കടക്കുന്ന പോപുലര്‍ഫ്രണ്ടിന്റെ സ്ഥാപകദിനാചരണം ജനകീയമാകുന്നത്‌ ഭരണകൂട ഭീകരതക്കും വിവേചനത്തിനുമെതിരെ പോപുലര്‍ഫ്രണ്ട്‌ ഉയര്‍ത്തിപ്പിടിക്കുന്ന സന്ധിയില്ലാത്ത സമരങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം വെസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ കെ മുഹമ്മദ്‌ ബഷീര്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ഫ്രണ്ട്‌ ദേശീയസമിതിയംഗം എം അബ്ദുസമദ്‌, ആള്‍ഇന്ത്യാ ഇമാംസ്‌ കൗണ്‍സില്‍ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ടി അബ്ദുറഹിമാന്‍ ബാഖവി, നാഷനല്‍ വിമന്‍സ്‌ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹബീബഉസ്‌മാന്‍, എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡന്റ്‌ നസറുദ്ദീന്‍ എളമരം, കോണ്‍ഗ്രസ്‌ എസ്‌ ജില്ലാ പ്രസിഡന്റ്‌ കവറൊടി മുഹമ്മദ്‌ മാസ്റ്റര്‍, വെല്‍ഫയര്‍ പാര്‍ട്ടി പ്രതിനിധി സി സുലൈമാന്‍ മാസ്റ്റര്‍, ഫാദര്‍ പൗലോസ്‌ തേഞ്ഞിപ്പലം, എന്‍.സി.എച്ച്‌.ആര്‍.ഒ സംസ്ഥാന ഖജാന്‍ജി കെ പി ഒ റഹ്മത്തുല്ല, കാംപസ്‌ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ജില്ലാ പ്രസിഡന്റ്‌ സലീംകുറ്റിപ്പുറം, പോപുലര്‍ഫ്രണ്ട്‌ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍കരീം, തിരൂരങ്ങാടി ഡിവിഷന്‍ പ്രസിഡന്റ്‌ വി ഹമീദ്‌ എന്നിവര്‍ സംസാരിച്ചു.