സംഘകാല കലകളെ കുറിച്ച് സെമിനാര്‍.

തേഞ്ഞിപ്പലം: കേരള സംസ്‌ക്കാരവും സംഘകാല പുനര്‍നിര്‍മിതിയും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഫോക് ലോര്‍ വിഭാഗം ദേശീയസെമിനാര്‍ സംഘടിപ്പിക്കുന്നു. 30,31,1 എന്നീ തിയ്യതികളിലാണ് സെമിനാര്‍. ഇതിന്റെ ഭാഗമായി ശനിയാഴ്ച വിവിധ കലാപരിപാടികള്‍ നടക്കും. മാന്ത്രികന്‍ ഭൂമിക്കടിയില്‍ കിടന്ന് അതിന് മുകളില്‍ ഹോമം നടത്തുന്ന പാതാളഹോമം എന്ന കലാരൂപം ഏഴ് മണിക്ക് സ്റ്റുഡന്റ്‌സ് ട്രാപ്പില്‍ അവതരിപ്പിക്കും.