സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു

മുബൈ : പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു. വൈകീട്ട് അഞ്ചിന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.

1986 ല്‍ പുറത്തിറങ്ങിയ ഹരിഹരന്റെ പഞ്ചാഗ്നിയിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടാണ് രവി മലയാള സംഗീതലോകത്തേക്ക് കടന്ന് വന്നത്. 2005 ല്‍ പുറത്തിറങ്ങിയ ഹരിഹരന്റെ മയൂഖമാണ് അദേഹം ഇണമിട്ട അവസാന മലയാള ചിത്രം.