ഷെവര്‍ലെ സ്പാര്‍ക്ക് 800 സിസി

ഇന്ത്യയിലെ വാഹന വിപണിയുടെ കരുത്തും സാധ്യകതളും വിദേശ, സ്വദേശ കമ്പനികള്‍ ഇഴകീറി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തരം സൈക്കോളജിക്കല്‍ മൈക്രോ സ്റ്റഡി. അതില്‍ നിന്നും ഏറെക്കുറെ എല്ലാവരും എത്തിചേര്‍ന്നിരിക്കുന്നത് ചെറുകാറുകളിലേക്കാണ് ഇന്ത്യന്‍ മനസ്സ് എന്നതാണ്.

ഷെവര്‍ലേയുടെ അതിനുള്ള പടപ്പുറപ്പാടാണ് പുതിയ 800 സി.സി. എന്‍ജിനുമായി കോംപാക്ട് വിഭാഗത്തിലേക്ക് പ്രവേശിക്കുവാന്‍ നില്‍ക്കുന്ന ഷവര്‍ലെ സപാര്‍ക്ക് 800 സിസി.
ദേയ്‌വു മാറ്റിസ് എന്ന ഓടിതെളിഞ്ഞ കേമന്റെ ഇന്നത്തെ ഭാവമാണ് ഈ ചെറുകാര്‍. മാറ്റിസ് വരുന്ന കാലത്ത് സുഖസൗകര്യവും, യാത്രാസുഖവും, സാങ്കേതിക മേന്മയും കൊണ്ട് സമകാലീനരായിരുന്ന മാരുതിയേയും, ഹ്യുണ്ടായിയേയും വെട്ടിലാക്കിയിരുന്നു ഇവര്‍. മാറ്റിസിനെ കടത്തി വെട്ടുന്ന ഇന്റീരിയറും, ഇന്ധനക്ഷമതയും പ്രതീക്ഷിക്കുന്നു. വിലയും കാര്യമായ കുറവ് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ റോഡുകള്‍ക്ക് ഏറെ സൗകര്യ പ്രദമായ ഈ പുതിയ സ്പാര്‍ക്കിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹന പ്രേമികള്‍ ഉറ്റു നോക്കുന്നത്്.