ഷെവര്‍ലെ സ്പാര്‍ക്കിന്റെ പുത്തന്‍ മോഡല്‍ വിപണിയില്‍

ചെറിയ കുടുംബങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് എന്നും സംത്ൃപ്തി നല്‍കിയിരുന്ന ജനറല്‍ മോട്ടോഴ്‌സ് ഇതാ കാര്‍ പ്രേമികള്‍ക്കായി ചെരുകാറായ ഷവര്‍ലെ സ്പാര്‍ക്കിനെ അടിമുടി മാറ്റി അത്യാധുനിക സൗകര്യങ്ങളോടെ വിപണിയിലെത്തിച്ചിരിക്കുന്നു.

പുതുക്കിയ ഷെവര്‍ലെ സ്പാര്‍ക്ക് മൂന്നു പെട്രോള്‍ മോഡലുകളിലും രണ്ട് എല്‍ പി ജി മോഡലുകളിലുമാണ് മാര്‍ക്കറ്റ് കീഴടക്കാന്‍ എത്തിയിരിക്കുന്നത്.

ഈ ന്യൂ ഷെവര്‍ലെ സ്പാര്‍ക്ക് ബെയ്‌സ് മോഡലിന് 3,26,365 രൂപയും, ഓള്‍ ന്യൂ ഷെവര്‍ലെ സ്പാര്‍ക്ക് എല്‍ എസ് മോഡലിന് 3,52,565 രൂപയും, ഓള്‍ ന്യൂ ഷെവര്‍ലെ സ്പാര്‍ക്ക് എല്‍ എടിക്ക് 3,81,365 രൂപയും, ഓള്‍ ന്യൂ ഷെവര്‍ലെ സപാര്‍ക്ക് എല്‍ എസ്-എല്‍ പി ജിയ്ക്ക് 3,81,665 രൂപയും, ഓള്‍ ന്യൂ ഷെവര്‍ലെ സ്പാര്‍ക്ക് എല്‍ ടി എല്‍ പി ജി മോഡലിന് 4,10,465 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില.

ഇന്ത്യന്‍ നിരത്തുകള്‍ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തി മാര്‍ക്കര്‍ക്കറ്റിലെത്തിയിരിക്കുന്ന ഈ പുത്തന്‍ ഷവര്‍ലെ സ്പാര്‍ക്കിനെ ഇരുകൈകളും നീട്ടി വാഹനപ്രേമികള്‍ സ്വീകരിക്കുമെന്നു തന്നെയാണ് കമ്പനിയുടെ വിശ്വാസം.