ഷീലാ ദീക്ഷിതിനെ തടഞ്ഞു; ദില്ലിയില്‍ നിരോധനാജ്ഞ

ദില്ലി: കൂട്ടമാനഭംഗത്തിനിരയായ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പ്രതിഷേധം നടക്കുന്ന ജന്തര്‍മന്തറില്‍ എത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ജനക്കൂട്ടം തടഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ തിരിച്ചുപോയി.

പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ഉച്ചയോടെയാണ് ഷീലാ ദീക്ഷിത് ജന്തര്‍ മന്തറില്‍ എത്തിയത്.

പെണ്‍കുട്ടിയുടെ മരണ വിവരം പുറത്തുവന്നതോടെ ആയിക്കണക്കിന് ആളുകളാണ് ജനന്തര്‍മന്തറില്‍ പെണ്‍കുട്ടിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്്.

അതെസമയം പെണ്‍കുട്ടിയുടെ മരണവിവരം പുറത്തുവന്നതോടെ ഡല്‍ഹിയില്‍ നിരോതനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധകാര്‍ക്ക് രാംലീല മൈതാനത്ത് ഒത്തുചേരാമെന്ന് പോലിസി അറിയിച്ചു.

ഡല്‍ഹിയിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തു മെട്രോ സ്‌റ്റേഷനുകളും ഇന്ത്യാഗേറ്റിലേക്കുള്ള റോഡുകളും അടച്ചു.

എന്നാല്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും ജനകീയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്.